സ്കൂൾതല പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.മലപ്പുറത്തെ അൺ എയിഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തിലാണ് വകുപ്പുതല...
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ഇന്ത്യ. യു.കെ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലണ്ടനിലെ ഛാത്തം ഹൗസിലെ ആലോചനായോഗത്തിൽ പങ്കെടുത്ത് തിരികെ കാറിൽ...
സർവകലാശാലകളിൽ പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ നീക്കം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഇളവ് വരുത്താനാണ് ആലോചന. അസോസിയേറ്റ് പ്രൊഫസർമാർക്കും പ്രോ വിസി...
മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ടിലേതെന്ന പേരിൽ പ്രചരിപ്പിച്ച ദൃശ്യം യഥാർത്ഥത്തിൽ പകർത്തിയത് വയനാട് തിരുനെല്ലിയിൽ നിന്നാണ്.
കേരളത്തിലെ യുവജനതയ്ക്ക് എന്തോ അപജയം ഉണ്ടായിട്ടുണ്ടെന്ന് എ കെ ആന്റണി. കഴിഞ്ഞ കുറച്ച് ദിവസമായി നമ്മുടെ ചെറുപ്പക്കാർക്ക് പറ്റിയതിനെ കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. മുഖ്യമന്ത്രി നടപടി എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. CITU കാർ അല്ലാത്തവർക്ക്...
ഹമാസിന് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ ഇസ്രയേലി ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നാണ് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും...
രാജസ്ഥാനിലെ സിരോഹി ജില്ലയിലെ അബു റോഡിന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർ മരിച്ചു. ജലോർ നിവാസികളായ 7 പേരായിരുന്നു...
പാലാ: സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, പാലാ ഓട്ടോണമസിൽ മാർച്ച് 6,7 തീയതികളിൽ നാഷണൽ ടെക്നിക്കൽ ഫെസ്റ്റായ "അസ്ത്ര " നടത്തപ്പെടുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് സജ്ജമാക്കിയിരിക്കുന്ന ഈ...