സഭാനേതൃത്വം ‘മിണ്ടാപ്രാണികൾ’ ആകരുത്: ജനാധിപത്യപരമായ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ ആഹ്വാനം
പാലാ: ജനാധിപത്യ രാജ്യത്ത് വൈദികരും മെത്രാന്മാരും എല്ലായ്പ്പോഴും നിഷ്പക്ഷരായി (Neutral) ഇരിക്കണമെന്നും ‘മിണ്ടാപ്രാണികൾ’ ആകണമെന്നും വാദിക്കുന്നത് ശരിയല്ലെന്ന് സഭാനേതൃത്വം. സത്യം വിളിച്ചുപറയാനുള്ള ആർജ്ജവം സഭ കാണിക്കണമെന്നും.
മതനേതാക്കൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണ്. ചാനലുകൾക്ക് വേണ്ടി മാത്രമുള്ള സംസാരങ്ങൾ ഒഴിവാക്കപ്പെടണം. ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുള്ള സഭയെ ഭീഷണിയിലൂടെ മൂലക്കിരുത്താമെന്ന് ആരും കരുതേണ്ടയെന്നും.
രാജ്യപുരോഗതിക്കായി നിലകൊള്ളുന്ന സഭയുടെ ശബ്ദമായ ദീപിക പത്രത്തെ ആക്ഷേപിക്കുന്നത് നിർത്തണമെന്നും, സഭയോടുള്ള സ്നേഹത്തിൽ ഉറച്ചുനിൽക്കുന്ന വിശ്വാസി സമൂഹം ഇതിനെതിരെ ജാഗരൂകരായിരിക്കണമെന്നും അറിയിച്ചു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ജയിഗയിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ നല്കിയ സന്ദേശത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്.















