പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. അഞ്ച് ഏജൻസികൾ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. ബിജെപി 142 മുതൽ 208 സീറ്റ് വരെ നേടി അധികാരം പിടിക്കുമെന്നാണ് സർവേ ഫലങ്ങൾ.
ആക്സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, പോൾ ഓഫ് പോൾസ്, മാട്രിസ്, പിഎംഎആർക്യു തുടങ്ങിയ ഏജൻസികളാണ് എക്സിറ്റ് പോൾ ഫലം പുറത്തുവിട്ടത്. കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്.
















