ദുബായ്: സ്കൂൾ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനായി വിപണിയിൽ പരിശോധന ശക്തമാക്കി ദുബായ്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം (DET) വകുപ്പ് ‘ബാക്ക് ടു സ്കൂൾ’ കാമ്പയിന്റെ ഭാഗമായി [എണ്ണൂറോളം (800) റീട്ടെയിൽ സ്ഥാപനങ്ങളിൽ മിന്നൽ
പരിശോധന] നടത്തി. സ്കൂൾ വിപണിയിൽ സാധനങ്ങളുടെ അമിതവില, വ്യാജ ഉൽപ്പന്നങ്ങൾ, പരസ്യങ്ങളിലെ കൃത്രിമത്വം എന്നിവ തടയുന്നതിനാണ് പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തിയത്.
സ്കൂൾ ബാഗുകൾ, യൂണിഫോമുകൾ, പഠനോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിലാണ് പ്രധാനമായും പരിശോധന നടന്നത്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന രീതിയിലുള്ള വ്യാജ ഓഫറുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾ പരാതികളോ അവകാശ ലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ പ്രൊട്ടക്ഷൻ (Dubai Consumer Protection) ആപ്പ് വഴിയോ ഹെൽപ്പ് ലൈൻ വഴിയോ ബന്ധപ്പെടണമെന്നും ഡിഇടി (DET) അഭ്യർത്ഥിച്ചു.
















