ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയതിൽ പ്രോട്ടോക്കോൾ വീഴ്ച ഉണ്ടായെന്ന് കേരളാ ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. വിഷയത്തിൽ ഇൻഡിഗോ
കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തിയെന്നും ARC അശ്വതി ശ്രീനിവാസ് പ്രതികരിച്ചു. പ്രോട്ടോകോൾ ഓഫീസറും ഇൻഡിഗോ കമ്പനിയുമായി ആശയവിനിമയത്തിൽ വീഴ്ച ഉണ്ടായെന്ന് ARC അശ്വതി ശ്രീനിവാസ് പറഞ്ഞു. യാത്ര സംബന്ധിച്ച് ഇൻഡിഗോ കമ്പനിയെ അറിയിച്ചിരുന്നു. എന്നാൽ
കമ്പനിയിൽ നിന്നും മറുപടി കിട്ടിയിരുന്നില്ല. ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായി നടപടിയെടുക്കും. വിഷയം ഇൻഡിഗോയുടെ കോർപ്പറേറ്റ് തലത്തിലേക്ക് ആശയവിനിമയം നടത്തിയെന്ന് അശ്വതി ശ്രീനിവാസ് വ്യക്തമാക്കി.















