മൂന്നിലവ്:വലിയ കുമാരമംഗലം സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾ ജൂൺ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പ്രസ്തുത യോഗത്തിൽ ഈരാറ്റുപേട്ട എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവൻ്റീവ് ഓഫീസർ ജസ്റ്റിൻ
തോമസ് ലഹരിവിരുദ്ധ ദിന സന്ദേശം നൽകി.മൂന്നിലവ് പഞ്ചായത്ത് മെമ്പർ ഷെയ്സ് ജോസഫ്,പിടിഎ പ്രസിഡൻറ് റോബിൻ എഫ്രേം , പിടിഎ വൈസ് പ്രസിഡൻറ് ജിമ്മി തോമസ് , ഹെഡ്മിസ്ട്രസ് ശ്രീമതി.ലിൻസി സെബാസ്റ്റ്യൻ,ഹയർസെക്കൻഡറി
അധ്യാപകൻ റവ. ഫാ. ജിൻസ് ജോസ് താന്നിക്കപ്പാറ എന്നിവർ യോഗത്തിൽ സംസാരിച്ചു.ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സ്കൂൾതലത്തിൽ നടത്തി.കുട്ടികൾക്കായി പ്രത്യേക പോസ്റ്റർ മത്സരവും നടത്തുകയുണ്ടായി.















