കാപ്പാ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ വീണ്ടും കേസ്. പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
കാപ്പാ കേസ് ആയതുകൊണ്ടാണ് വിചാരണയില്ലാതെ ജയിലിലേക്ക് മാറ്റിയത്. പ്രതിയെ പിടികൂടാന്‍ പോയപ്പോള്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു വെന്നും അതുകൊണ്ട് വട്ടിയൂര്‍ക്കാവ് ഇന്‍സ്‌പെക്ടര്‍ ആകാശത്തേക്ക് വെടിവെച്ചുവെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക്
പറഞ്ഞു. എസിപിയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ്‌കാര്‍ക്ക് മര്‍ര്‍ദനമേറ്റിട്ടുണ്ട്. സുഗതന്റെ ഭാര്യയുടെ പരാതി അന്വേഷിക്കും.















