എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കോഴിക്കോട്. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി
അഡ്വ. കെ. പി. പ്രകാശ് ബാബുവിന്റെ റോഡ് ഷോയിലാണ് അമിത് ഷാ പങ്കെടുക്കുക. രാവിലെ 10 മണിക്ക് മാത്തോട്ടത്ത് നിന്ന് ആരംഭിക്കുന്ന
റോഡ് ഷോ നടുവട്ടം പാല്‍ കമ്പനിക്കു മുന്നില്‍ അവസാനിക്കും. വാദ്യ മേളങ്ങളുടെയും കേരളീയ കലാ രൂപങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ.















