നടന്‍ സന്തോഷ് കെ നായര്‍ അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. വാന്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.















