spot_img

പാട്ടും പാടി ഒരു ശസ്ത്രക്രിയ ! മാർസ്ലീവാ മെഡിസിറ്റിയിൽ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

Date:

പാലാ . രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ ബാധിച്ച 27 കാരിക്കാണു പൂർണ്ണമായും മയക്കാതെ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്തിയത്.

ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുൻഭാഗമായ ഫ്രോണ്ടൽ ലോബിൽ ചലനശേഷിയെയും സംസാരശേഷിയെയും നിയന്ത്രിക്കുന്ന സുപ്രധാന കേന്ദ്രങ്ങൾക്കു തൊട്ടടുത്തായിരുന്നു ട്യൂമറിന്റെ സ്ഥാനം. ശസ്ത്രക്രിയയ്ക്കിടെ ഈ ഭാഗങ്ങൾക്ക് ക്ഷതം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ രോഗിയുമായി സംസാരിക്കുകയും നിർദ്ദേശങ്ങളോട് പ്രതികരിക്കാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു.

ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ. സരീഷ് കുമാർ എം.കെ.യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ വെല്ലുവിളി ഏറ്റെടുത്ത് ശസ്ത്രക്രിയ വിജയകരമാക്കിയത്. ശസ്ത്രക്രിയ നടക്കുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം കാറ്റാടി തണലും, തണലത്തര മതിലും….. എന്ന ഗാനം ആലപിച്ചു കിടക്കുകയായിരുന്നു രോഗി.

ന്യൂറോ നാവിഗേഷൻ, ഇൻട്രാഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ് എന്നീ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. ട്യൂമറിന്റെ സ്ഥാനം കൃത്യമായി നിർണ്ണയിച്ച ശേഷം സുപ്രധാന കോശങ്ങളെ സംരക്ഷിച്ചുകൊണ്ടു ട്യൂമർ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചു. ഡോ. സരീഷ്കുമാറിനോടൊപ്പം അനസ്തേഷ്യ വിഭാഗത്തിലെ ഡോ.ശിവാനി ബക്ഷിയും ശസ്ത്രക്രിയയുടെ ഭാഗമായി.

ശസ്ത്രക്രിയയിലുടനീളം രോഗി പൂർണ്ണമായി ഡോക്ടറുടെ നിർദ്ദേശങ്ങളോടു സഹകരിച്ചതിനാൽ സംസാരശേഷിയിലോ ചലനശേഷിയിലോ യാതൊരു തകരാറുകളും സംഭവിക്കാതെതന്നെ ശസ്ത്രക്രിയ പൂർത്തീകരിക്കാൻ സാധിച്ചു. പ്രാഥമിക പരിശോധനയിൽ ട്യൂമർ അപകടകാരിയല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സുഖം പ്രാപിച്ച രോഗി ആശുപത്രി വിടുകയും ചെയ്തു.

സാധാരണക്കാരായ രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ ലഭ്യമാക്കുന്നതിൽ മാർ സ്ലീവാ മെഡിസിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. അത്യാധുനിക ചികിത്സാരംഗത്തു പുതിയ മുന്നേറ്റം കൂടിയാണ് അതീവ സങ്കീർണ്ണമായ ‘എവേക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ

നട്ടെല്ല്, നാഡി, തലച്ചോറ് സംബന്ധമായ എല്ലാ രോഗങ്ങൾക്കും അപകടത്തിൽ പെടുന്നവർക്കും ആധുനിക ചികിത്സകളും നൂതന രീതിയിലുള്ള ശസ്ത്രക്രിയകളും മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻസ് സ്പൈൻ സർജറി വിഭാഗത്തിൽ ലഭ്യമാണ്.

ബ്രയിൻ ട്യൂമർ ശസ്ത്രക്രിയകൾ, കീഹോൾ സ്പൈൻ സർജറി, അന്യൂറിസം കോയിലിംഗ്, അന്യൂറിസം ക്ലിപ്പിംഗ്, കോംപ്രിഹെൻസീവ് ന്യൂറോസർജിക്കൽ പ്രാക്ടീസ്,എൻഡോസ്കോപ്പിക് സ്പൈൻ സർജറി, മൈക്രോന്യൂറോസർജറി, മിനിമലി ഇൻവേസീവ് സ്പൈൻ സർജറി ആൻഡ് സ്പൈൻ സ്റ്റെബിലൈസേഷൻ, ഫ്ലോ ഡൈവർട്ടർ സ്റ്റെന്റ് ഫോർ കോംപ്ലക്സ് അന്യൂറിസംസ്, ഇൻട്രാഓപ്പറേറ്റീവ് ന്യൂറോനാവിഗേഷൻ ഗൈഡഡ് സർജറി, സ്പൈനൽ ട്യൂമർ എക്സിഷൻ, സർവിക്കൽ കോർപെക്ടോമി, റിവിഷൻ സ്പൈൻ സർജറീസ്, നാവിഗേഷൻ അസിസ്റ്റഡ് സ്പൈൻ സർജറി തുടങ്ങിയവ ഉൾപ്പെടെയുള്ള നൂതനചികിത്സാരീതികൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related