ഓൺലൈൻ ഡെലിവറി ബോയിയുടെ സമയോചിതവും തന്ത്രപൂർവവുമായ ഇടപെടൽ രക്ഷപ്പെട്ടത് ഒരു പെൺകുട്ടിയുടെ ജീവൻ. ഈ അനുഭവം പങ്കുവെച്ച ഡെലിവറി ബോയിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.
എലിവിഷം ഓർഡർ ചെയ്ത പെൺകുട്ടിയെ അനുനയിപ്പിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു. രാത്രി വൈകിയെത്തിയ മൂന്ന് പാക്കറ്റ് എലിവിഷത്തിന്റെ ഓർഡറിൽ സംശയം തോന്നിയാണ് ഡെലിവറി ബോയി ഓർഡർ ഡെലിവറി ചെയ്യാനായി പോയത്.
ആദ്യം ഓർഡർ കാൻസൽ ചെയ്യിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ കരഞ്ഞ് നിൽക്കുന്ന പെൺകുട്ടിയെയാണ് കണ്ടത്.












