ആവിഷ്കാര സ്വാതന്ത്ര്യം അവഹേളിക്കാനുള്ള ലൈസൻസായി ആരും കാണരുത്: ലെയ്റ്റി കൗൺസിൽ

Date:

ആവിഷ്കാര സ്വാതന്ത്ര്യം അവഹേളിക്കാനുള്ള ലൈസൻസായി ആരും കാണരുത്: ലെയ്റ്റി കൗൺസിൽ.

ജനാധിപത്യ സംവിധാനത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം വ്യക്തികളെയും സമൂഹങ്ങളെയും അവഹേളിക്കാനും ആക്ഷേപിക്കാനുമുള്ള ലൈസൻസായി ആരും കാണരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. വ്യക്തികളുടെ ആത്മാഭിമാനത്തെപ്പോലും ചവിട്ടിയരയ്ക്കുന്ന ഇത്തരം ദേശവിരുദ്ധ ശക്തികൾക്ക് സർക്കാർ സംവിധാനങ്ങൾ കുടപിടിക്കുന്നത് എതിർക്കപ്പെടേണ്ടതും ശിക്ഷാനടപടികൾക്ക് വിധേയമാക്കേണ്ടതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കത്തോലിക്കാസഭയിലെ സന്യസ്തസമൂഹത്തെ വികലമായി ചിത്രീകരിച്ച് ഉന്മൂലനം ചെയ്യാമെന്ന് സ്വപ്നം കാണുന്നവർ പമ്പരവിഡ്ഢികളാണെന്നും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ ദേശവിരുദ്ധ തീവ്രവാദ ശക്തികൾ അഴിച്ചുവിടുന്ന അക്രമങ്ങളും അടിച്ചമർത്തലുകളും തുടരുമ്പോൾ കേരള ത്തിൽ ക്രൈസ്തവരെ ആക്ഷേപിക്കാനും അവഹേളിക്കാനും സഭാസംവിധാനങ്ങളിലേക്കും ക്രിസ്തീയ കുടുംബങ്ങളിലേക്കും നുഴഞ്ഞുകയറി ശിഥിലമാക്കാനും ക്രൈസ്തവ വിരുദ്ധർ നടത്തുന്ന കുത്സിതശ്രമങ്ങളുടെ തുടർച്ചയാണ് സന്യസ്തർക്കെതിരേയുള്ള ആക്ഷേപങ്ങൾ എന്നും ലെയ്റ്റി കൗൺസിൽ വിലയിരുത്തി.


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...