രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിനും വഴങ്ങാതെ കെപിസിസി നേതൃത്വം. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വരെ നടപടി വൈകിപ്പിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം എന്നാണ് വിവരം.
മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ നടപടി ഒഴിവാക്കാമെന്ന വിലയിരുത്തലിലാണ് വൈകിപ്പിക്കല്‍. നടപടി എടുക്കണമെന്ന് ഇന്നലെ രാത്രി തന്നെ കെസി വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കെപിസിസി നേതൃത്വത്തിലെ ഗ്രൂപ്പ് താല്പര്യങ്ങളും നടപടി നീളാന്‍ കാരണമായിട്ടുണ്ട്.












