മണിയംകുന്ന് സെൻ്റ്. ജോസഫ് യു പി സ്കൂളിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.ശിശുദിന റാലിയിൽ കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ അണിനിരന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കുട്ടികൾ തന്നെ പരിപാടികൾക്ക് നേതൃത്വം നൽകി.
മുതിർന്ന കുട്ടികൾ തയ്യാറാക്കിയ ആശംസ കാർഡുകൾ കുരുന്നുകൾക്ക് നൽകി അവരെ ആദരിക്കുകയും ചെയ്തു. ലളിത ഗാനം, പ്രസംഗം,സംഘഗാനം,ആക്ഷൻ സോങ്,കഥാകഥനം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.പരിപാടിയുടെ ഭാഗമായി ചാച്ചാ നെഹ്റു ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.
സമ്മാനാർഹരെ അനുമോദിക്കുകയും എല്ലാവർക്കും പാരിതോഷികം നൽകുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് യോഗത്തിന് സ്വാഗതം നേരുകയും സിസ്റ്റർ ലിസാ ജീസ് യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ശിശുദിനാശംസകൾ നേരുകയും ചെയ്തു.












