spot_img

പ്രഭാത വാർത്തകൾ 2025 നവംബർ 11

spot_img

Date:

വാർത്തകൾ

🗞️👉 ഡൽ​ഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഐ20 കാർ; വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ

ഡൽ​ഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് ഐ20 കാറെന്ന് ഡൽ​ഹി പൊലീസ്. വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ എന്നാണ് വിവരം. സ്ഫോടനം സംഭവിച്ചത് വാഹനത്തിന്റെ പുറകിൽ നിന്ന് എന്നും സൂചന. ഓൾഡ് ഡൽഹി മുതൽ ഉള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. സ്ഫോടനത്തെത്തുടർന്ന്, വിമാനത്താവളങ്ങൾ, ഡൽഹി മെട്രോ, സർക്കാർ കെട്ടിടങ്ങൾ, മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ സിഐഎസ്എഫ് അതീവ ജാഗ്രതാ നിർദേശം നൽകി.

🗞️👉 മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാ​ഗം മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാ​ഗം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. കേന്ദ്രീകൃത എയർകണ്ടീഷൻ സൗകര്യമുള്ള രണ്ട് നിലകളിലായാണ് പുതിയ സെന്ററിൽ ഓങ്കോളജി വിഭാ​ഗത്തിന്റെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 35 ബെഡ് കീമോതെറാപ്പി കെയർ യൂണിറ്റ്, 3 വി.ഐ.പി സ്യൂട്ട് തെറാപ്പി ബെഡ്, 2 പീഡിയാട്രിക് ബെഡ് സൗകര്യങ്ങൾ ഓങ്കോളജി ഡേ കെയറിലുണ്ട്.

https://youtu.be/yKB6GiUr4Go?si=OZA8HL6gYIuO4_9a

🗞️👉 സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മട്ടന്നൂർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും പെരുമാറ്റച്ചട്ടം ബാധകമാണ്.

🗞️👉 ഡൽഹി സ്ഫോടനം: സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; സമഗ്ര അന്വേഷണം തുടങ്ങി

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വസ്തുക്കൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സ്‌ഫോടനത്തിൽ കാൽനട യാത്രക്കാർക്കും പരുക്കേറ്റു.

🗞️👉 ദമാമിൽ ന്യൂമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു

ദമാമിൽ ന്യൂമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവന്തപുരം സ്വദേശിയായ രാകേഷ് രമേശൻ ആണ് മരിച്ചത്. നെഞ്ചിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാകേഷ് വെള്ളിയാഴ്ചയാണ് മരിച്ചത്. ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു രാകേഷ്.

🗞️👉 കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് (എം)-ൽ; സൂസൻ തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സൂസൻ തോമസ് കോൺഗ്രസിൽനിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം)-ൽ ചേർന്നു. പാർട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലം സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് താൻ ഈ കടുത്ത തീരുമാനമെടുത്തതെന്ന് സൂസൻ തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

🗞️👉 ഡൽഹി സ്ഫോടനം അത്യന്തം വേദനാജനകം, പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ; രാജ്നാഥ് സിങ്

ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ സ്ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നതായും പറഞ്ഞു. അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വസ്തുക്കൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സംഭവത്തിന്റെ എല്ലാ വശവും പരിശോധിക്കും. സംഭവ സ്ഥലത്ത് ഉടനെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

🗞️👉 ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ്. 

 ഡല്‍ഹിയിലെ സുരക്ഷയില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വി രം​ഗത്തെത്തി. ഇതാണോ ആഭ്യന്തരമന്ത്രാലയം ഊറ്റംകൊള്ളുന്ന സുരക്ഷിത ഡല്‍ഹിയെന്ന് അദേഹം ചോദിച്ചു. ആവർത്തിക്കുന്ന സുരക്ഷാവീഴ്ച സർക്കാരിന്റെ നിസ്സംഗതയുടെ തെളിവാണെന്ന് അഭിഷേക് സിങ്‍വി പറഞ്ഞു. ഡല്‍ഹി അതീവ സുരക്ഷയിലായിട്ടും ബി.ജെ.പിക്ക് അഹങ്കാരത്തിനും അവകാശവാദത്തിനും കുറവില്ലെന്നും അഭിഷേക് സിങ്‍വി കുറ്റപ്പെടുത്തി. ഇന്ന് വൈകുന്നേരമാണ് ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്ര സ്ഫോടനം സംഭവിച്ചത്. 13 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മുപ്പതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

🗞️👉 ഡല്‍ഹി സ്‌ഫോടനം: ആശങ്കാജനകമെന്ന് രാഹുൽ, ഹൃദയഭേദകമെന്ന് പ്രിയങ്ക; പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാക്കള്‍. സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു.

🗞️👉 തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളായി; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ ഡിസംബർ 11നുമാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഡിസംബർ 18ന് പ്രക്രിയ പൂർത്തിയാക്കി 20ന് പുതിയ ഭരണസമിതി നിലവിൽ വരും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 21നാ​ണ്. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 22ന് ​ന​ട​ക്കും പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 24 ആ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. 1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 23,576 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​ട്ട​ന്നൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പി​ന്നീ​ട് ന​ട​ക്കും. 12,035 സം​വ​ര​ണ വാ​ർ​ഡു​ക​ളു​ണ്ട്. 33,746 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​കെ 2,84,30,761 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 2,841 പേ​ർ പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ്. 1,37,922 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. 50,691 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളു​മു​ണ്ടാ​കും. 1,249 റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യി​ക്കും വോ​ട്ടെ​ടു​പ്പി​നാ​യി ഉ​ണ്ടാ​കു​ക. ആ​കെ 1.80 ല​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പി​നാ​യി നി​യോ​ഗി​ക്കു​ക.സു​ര​ക്ഷ​യ്ക്കാ​യി 70,000 പോ​ലീ​സു​കാ​രെ​യും നി​യോ​ഗി​ക്കും. ആ​കെ 2.50 ല​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി ഉ​ണ്ടാ​കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും മ​ട്ട​ന്നൂ​രി​ലും പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​യി​രി​ക്കും. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളി​ലെ ഭ​ര​ണം -ആ​കെ​യു​ള്ള ആ​റ് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ അ​ഞ്ചി​ട​ത്തും ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ്.തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നു​ക​ൾ ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ്. ക​ണ്ണൂ​രി​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്. സം​സ്ഥാ​ന​ത്തെ ആ​കെ​യു​ള്ള 87 ന​ഗ​ര​സ​ഭ​ക​ളി​ൽ 44 എ​ണ്ണം ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ്. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത് 41 ന​ഗ​ര​സ​ഭ​ക​ളി​ലും. പാ​ല​ക്കാ​ടും പ​ന്ത​ള​ത്തു​മാ​ണ് ബി​ജെ​പി ഭ​ര​ണ​മു​ള്ള​ത്.14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​ത് ഭ​ര​ണ​മു​ള്ള​ത് 11 ഇ​ട​ത്താ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത് മൂ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും. എ​റ​ണാ​കു​ളം, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത് 113 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. 38 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്. ആ​കെ​യു​ള്ള​ത് 941 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. അ​തി​ൽ 571 ഉം ​ഭ​രി​ക്കു​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​യാ​ണ്. 351 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്. എ​ൻ​ഡി​എ ഭ​ര​ണ​മു​ള്ള​ത് 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. മ​റ്റു​ള്ള​വ​ർ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ൾ ഭ​രി​ക്കു​ന്നു​ണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related