ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക.
സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു. ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് അമേരിക്കൻ ചരിത്രത്തിലെ
ഏറ്റവും ദൈർഘ്യമേറിയത്. ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ ധനാനുമതി ബിൽ സെനറ്റിൽ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം.
ധനാനുമതി ബിൽ ഇതുവരെ 13 തവണ സെനറ്റിൽ പരാജയപ്പെട്ടു. ബിൽ പാസാക്കാൻ സെനറ്റിൽ 60 വോട്ടുകളാണ് ആവശ്യമായത്. സെനറ്റ് നിയമത്തിൽ ഭേദഗതി വരുത്തി ഷട്ട്ഡൗൺ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.












