രാജ്യവ്യാപകമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുക്കും
. മറ്റ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
എസ്‌ഐആര്‍ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടുദിവസമായാണ് ഡല്‍ഹിയില്‍ യോഗം നടക്കുന്നത്.












