spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 22

spot_img

Date:

വാർത്തകൾ

🗞️👉 കർഷകരെ അവഗണിക്കാൻ അനുവദിക്കില്ല: പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ.

പാല : കർഷകരെയും സാധാരണക്കാരെയും അവഗണിക്കാൻ അനുവദിക്കുകയില്ല എന്നും സാധാരണക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് കത്തോലിക്കാ കോൺഗ്രസ് എന്നും നിലകൊണ്ടുള്ളതെന്നും പ്രൊഫ. രാജീവ് കൊച്ചു പറമ്പിൽ. കത്തോലിക്കാ കോൺഗ്രസ് കഴിഞ്ഞ 107 വർഷത്തിനുള്ളിൽ നടത്തിയ അവകാശ സംരക്ഷണ പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിപ്പിച്ചു. വിമോചന സമരത്തെ ഭയപ്പെടുന്നവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. കേരളത്തിലെ സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് കർഷകർ നേരിടുന്ന വെല്ലുവിളികൾ പൊതു സമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് ‘നീതി ഔദാര്യമല്ല, അവകാശമാണ് ‘ എന്ന മുദ്രാവാക്യത്തോടെ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് അവകാശ സംരക്ഷണ ജാഥ നടത്തുന്നത്. ഭരണഘടനയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സംരക്ഷിക്കുക, ക്രൈസ്തവ പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് രഹസ്യ രേഖയായി സൂക്ഷിക്കുന്നത് അവസാനിപ്പിച്ച് റിപ്പോർട്ട് പുറത്തുവിടുകയും അതിലെ നിർദ്ദേശങ്ങൾ നടപ്പാക്കുകയും ചെയ്യുക, വന്യമൃഗങ്ങളുടെ ആക്രമവും തെരുവുനായ ശല്യവും പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, കർഷകർക്ക് ദ്രോഹകരമായ ഭൂ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുക, കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ച പരിഹരിക്കാൻ നടപടിയെടുക്കുക, വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് കത്തോലിക്കാ കോൺഗ്രസ് ജാഥ നടത്തുന്നത്.

🗞️👉 എസ് എം വൈ എം കൂട്ടിക്കൽ ഫൊറോന യുവജന സംഗമം നടത്തപ്പെട്ടു

കാവാലി : എസ് എം വൈ എം കൂട്ടിക്കൽ ഫൊറോനയുടെ യുവജന ദിനാഘോഷവും യുവജന സംഗമവും കാവാലി സെന്റ് മേരിസ് പള്ളിയിൽ വച്ച് തിങ്കളാഴ്ച നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് ജെന്റോ മാത്യു പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറച്ചു. കൂട്ടിക്കൽ ഫൊറോന വികാരി പെരിയ ബഹു. ഫാ. ജോസഫ് വടക്കേമംഗലത്ത് യുവജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എസ് എം വൈ എം ഗ്ലോബൽ പ്രസിഡന്റ്Adv. സം സണ്ണി മുഖ്യാതിഥിയായി പങ്കെടുത്തു. ഫൊറോന ഡയറക്ടർ ഫാ. ഓസ്റ്റിൻ മേച്ചേരിൽ, കാവാലി ഇടവക വികാരി ഫാ. ജോസഫ് കൂനാനിക്കൽ, മലയിഞ്ചിപ്പാറ ഇടവക വികാരി ഫാ. തോമസ് ഓലിക്കപുത്തൻപുരയ്ക്കൽ, യൂണിറ്റ് പ്രസിഡന്റ് ഷെർലോൺ,ഫൊറോന വൈസ് പ്രസിഡന്റ് ഷെറിൻ, രൂപത വൈസ് പ്രസിഡന്റ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. സമ്മേളനത്തിന് ശേഷം യുവജനങ്ങൾക്കായി വിവിധ ക്ലാസുകൾ നടത്തപ്പെടുകയും ചെയ്തു. കൂട്ടിക്കൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു.

🗞️👉 രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. നാളെ ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

🗞️👉 മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു.

വെള്ളികുളം:മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു.സെൻ്റ് ആൻ്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. മിഷൻ ഞായർ സന്ദേശം വിളംബരം അറിയിച്ചുകൊണ്ട് ഫാ.സ്കറിയ വേകത്താനം ഫ്ലാഗ് ഓഫ് ചെയ്യുകയും മിഷൻ ഞായർ സന്ദേശം നൽകുകയും ചെയ്തു.ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി.വിദ്യാർഥികൾ സമാഹരിച്ച ഉൽപ്പന്നങ്ങളുടെ ലേലം വിളി നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹൗസ് അടിസ്ഥാനത്തിൽ മിഷൻ സ്റ്റാൾ പ്രദർശനം നടത്തപ്പെട്ടു.മിഷൻ സ്റ്റാൾ പ്രദർശനത്തിൽ ഗ്രീൻ, റെഡ്, ബ്ലൂ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

🗞️👉 കട്ടിപ്പാറയിലെ മാലിന്യസംസ്‌കരണ ഫാക്ടറിക്ക് എതിരായ പ്രതിഷേധം അക്രമാസക്തം

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ മാലിന്യസംസ്‌ക്കരണ ഫാക്ടറിക്ക് എതിരായ സമരം അക്രമാസക്തമായി. ഫ്രഷ കട്ട് അറവുമാലിന്യ സംസ്‌കരണ ഫാക്ടറിക്ക് നാട്ടുകാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവിശി. സംഘര്‍ഷത്തില്‍ താമരശേരി സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു.

🗞️👉 എൻഡിഎ സർക്കാർ വന്നതിന് ശേഷമാണ് ബിഹാറിൽ വികസനങ്ങൾ എത്തിയത്; നിതീഷ് കുമാർ

ബീഹാറിൻ്റെ വികസനത്തിനായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. കുട്ടികൾക്കായി വിദ്യാലയങ്ങൾ നിർമ്മിച്ചു. വനിതകൾക്കായി പ്രത്യേകം പദ്ധതികൾ കൊണ്ടുവന്നു. മുസാഫിർപൂരിൽ ബൈപ്പാസ് , റോഡ് എന്നിവ നിർമ്മിച്ചു. മീനാപൂരിൽ വെൽനെസ് സെൻ്ററുകൾ കൊണ്ടുവന്നു. എൻഡിഎ സർക്കാർ വന്നതിന് ശേഷമാണ് ബിഹാറിൽ വികസനങ്ങൾ എത്തിയത്. മുൻ സർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി എന്‍ഡിഎയില്‍ വിള്ളല്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് സഖ്യം മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🗞️👉 കാഴ്ച സംരക്ഷണ സന്ദേശവുമായി ‘റൺ ടു സി കോട്ടയം’ 10 കെ റൺ

കോട്ടയം: ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി തെള്ളകം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും കോട്ടയം ഡെക്കാത്തലോണും സംയുക്തമായി സംഘടിപ്പിച്ച ‘RUN TO SEE KOTTAYAM – 10K RUN’ ആവേശോജ്ജ്വലമായി നടന്നു. ഡെക്കാത്തലോൺ മുതൽ തവളക്കുഴി വരെ പോകുകയും തിരികെ വരികയും ചെയ്യുന്ന 10 കിലോമീറ്റർ ദൂരത്താണ് ഓട്ടം സംഘടിപ്പിച്ചത്.

🗞️👉 എസ്എംവൈഎം പാലാ രൂപത കലോത്സവം : കലാകിരീടം കുറവിലങ്ങാടിന്

പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കലോത്സവം ‘ഉത്സവ് 2025’ നടത്തപ്പെട്ടു. പാലാ അൽഫോൻസ കോളേജിൽ വച്ച് നടത്തപ്പെട്ട കലോത്സവത്തിൽ രൂപതയിലെ ഇരുപത് ഫൊറോനകളിൽ നിന്നും വിജയിച്ച് വന്ന അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈ വർഷത്തെ കലാകിരീടം കുറവിലങ്ങാട് ഫൊറോന കരസ്ഥമാക്കി.

🗞️👉 കേരള സ്‌കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

വര്‍ണ്ണാഭമായ ചടങ്ങില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനാണ് ദീപശിഖ തെളിയിച്ചത്. മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ട്രാക്കിലും ഫീല്‍ഡിലും തീപിടിപ്പിക്കുന്ന പോരാട്ടങ്ങളുടെ ഏഴ് ദിനരാത്രങ്ങളാണ് വരാനിരിക്കുന്നത്. 14 ജില്ലകള്‍ക്ക് പുറമെ മറുനാടന്‍ മലയാളികളുടെ കരുത്തു അറിയിക്കാന്‍ യുഎഇ ടീമും ഇത്തവണയുമുണ്ട്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മേള ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെഎന്‍ ബാല ഗോപാലാണ്. കേരളത്തിന്റെ കായിക കുതിപ്പിന്റെ പുതിയൊരു ചുവടെന്ന് മുഖ്യ സംഘാടകന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

🗞️👉

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related