spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 09

spot_img

Date:

വാർത്തകൾ

🗞️👉 കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു

എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ആൺ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിക്കും പ്രധാന മന്ത്രിക്കും നന്ദി അറിയിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി.

🗞️👉 പ്രവാസി കമ്മീഷൻ അദാലത്ത് 14ന്

കോട്ടയം: പ്രവാസി കമ്മീഷൻ അദാലത്ത് ഒക്‌ടോബർ 14ന് രാവിലെ 10 മണി മുതൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, കമ്മീഷൻ അംഗങ്ങളായ പി.എച്ച്.ജാബിർ, ഡോ.മാത്യൂസ് കെ.ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്മറ്റം,
സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവർ പങ്കെടുക്കും. പ്രവാസികളെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും അദാലത്തിൽ ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2322311.

🗞️👉 കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു

കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ നിന്നാണ് 80 ലക്ഷം കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കവർച്ച നടത്തിയത്. വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കവർച്ച സംഘത്തിലെ രണ്ടുപേരാണ് ആദ്യം കാറിൽ സ്ഥലത്ത് എത്തുന്നത്. പിന്നീടാണ് നാല് പേർ കൂടിയെത്തി പണം കവർന്നത്. പൊലീസ് കസ്റ്റഡിയിൽ ഉള്ള ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.

🗞️👉 തോട്ടക്കാട് ഡിജിറ്റൽ സർവേ പൂർത്തീകരിച്ചു

കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിലെ തോട്ടക്കാട് വില്ലേജിൽ ഡിജിറ്റൽ സർവേ പൂർത്തീകരിച്ചു. തോട്ടയ്ക്കാട് വില്ലേജിലെ ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെമ്പ്‌ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്‌കെച്ച് തുടങ്ങി ഭൂമിയുടെ തരംതിരിക്കൽ കരംമടയ്ക്കൽ ഉൾപ്പെടെയുള്ള മുഴുവൻ ഭൂ സേവനങ്ങളും ഇനി മുതൽ എന്റെ ഭൂമി സംയോജിത പോർട്ടലിലൂടെ ഓൺലൈൻ വഴി ലഭ്യമാകും.

🗞️👉 പ്രതിഷേധത്തിനിടയിലും ചികിത്സ നൽകി താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ

പ്രതിഷേധത്തിനിടയിലും താമരശേരി താലൂക്ക് ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകി ഡോക്ടർ. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനാണ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയത്.തൃശൂർ സ്വദേശി വിഷ്ണുവിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയിരുന്നു.

🗞️👉 സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം: പദയാത്രകൾ സംഘടിപ്പിക്കും

കോട്ടയം: സർദാർ വല്ലഭായ് പട്ടേലിന്റെ 150-മത് ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവഭാരത്
രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി എല്ലാ ജില്ലകളിലും ഒക്ടോബർ 31 മുതൽ നവംബർ 16 വരെ പദയാത്രകൾ സംഘടിപ്പിക്കും. സർദാർ പട്ടേലിന്റെ ചിന്തകൾ യുവക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പദയാത്രക്ക് മുന്നോടിയായി റീൽ മത്സരം, ലേഖന മത്സരം, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. മത്സരങ്ങൾക്ക് ‘മൈ ഭാരത്’ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. (https://mybharat.gov.in/pages/unity march). നവംബർ 26 ന് സർദാർ വല്ലഭായി പട്ടേലിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ കാരംസദിൽ നിന്ന് കെവഡിയയിലെ ഏകതാ പ്രതിമ വരെ സംഘടിപ്പിക്കുന്ന ദേശീയ പദയാത്രയിൽ ഓരോ ജില്ലകളിൽനിന്നും രണ്ട് പ്രതിനിധികൾ പങ്കെടുക്കും.

🗞️👉 ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം വെള്ളിയാഴ്ച

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ശതാബ്ദി നിറവിൽ സ്കൂൾ സ്ഥാപിതമായിട്ട് – നൂറാം – വർഷത്തിലേക്ക് പ്രവേശിക്കുകയാണ് 1926 ൽ എൽപി സ്കൂൾ സ്ഥാപിതമായത് കാലപഴകത്തിൽ പഴയ സ്കൂൾ പൊളിച്ച് മാറ്റി ഹൈസ്കൂൾ വിഭാഗത്തിനോട് ചേർത്തു ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറി ലിറ്റിൽ ഫ്‌ളവർ പഠന പാഠ്യേതര രംഗത്ത് വേറിട്ട പ്രവർത്തനങ്ങളിലൂടെ എറേ മുന്നിൽനിൽക്കുന്ന സ്കുളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്കാണ് വെള്ളിയാഴ്ച തിരിതെളിയുന്നത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജൂബിലി ആഘോഷങ്ങൾ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും കോർപ്പറേറ്റ് സെക്രട്ടറി ഫാദർ ജോർജ് പുല്ലു കാലാ മുഖ്യപ്രഭാഷണം നടത്തും ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനിപി.ടി.എ പ്രസിഡന്റ്ഷെറിൻ കുര്യാക്കോസ് – തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും -മാർഗിഗ്രറി കരോട്ടമ്പ്രറിയിൽ – മാർ ജോസ് സെബാസ്റ്റ്യൻ തെക്കും ചേരികുന്നേൽ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ആയിര കണക്കിന് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ നിന്നും പഠിച്ച് ഇറങ്ങിയത്

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related