spot_img

മാതൃവേദി-പിതൃവേദി നേതൃത്വത്തിൽ നടത്തപ്പെട്ട വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തീർത്ഥാടനം രാമപുരത്ത് ജനസാഗരമായി

spot_img

Date:

പാലാ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് പാലാ രൂപതയിലെ ഫാമിലി അപ്പോസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടന്ന കുഞ്ഞച്ചൻ തീർത്ഥാടനം രാമപുരത്ത് വിജയകരമായി സമാപിച്ചു. മാതൃവേദി-പിതൃവേദി പ്രവർത്തകരുടെ സജീവ പങ്കാളിത്തം തീർത്ഥാടനത്തിന് ശ്രദ്ധേയമായി.

രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനും തുടർന്ന് ജപമാലയും ഉണ്ടായി. ചങ്ങനാശ്ശേരി അതിരൂപത അദ്ധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യകാർമ്മികത്വം വഹിച്ച പരിശുദ്ധ കുർബാനയും സന്ദേശവും തീർത്ഥാടകർക്ക് ആത്മീയ ഉണർവേകി. പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്‌ടർ ഫാ. ജോസഫ് നരിതൂക്കിൽ സഹകാർമ്മികനായിരുന്നു.

തുടർന്ന് 11.30 ന് പള്ളിയിൽ നിന്ന് ആരംഭിച്ച ജപമാല പ്രദക്ഷിണത്തിൽ 2500 ഓളം പ്രവർത്തകർ പങ്കെടുത്തു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുകർമ്മങ്ങൾക്ക് തീർത്ഥാടകർ ഭക്തിയോടെ സാക്ഷ്യം വഹിച്ചു.

ഫാമിലി അപ്പോസ്‌തലേറ്റ് അസിസ്റ്റന്റ് ഡയറക്‌ടർ ഫാ.മാത്യു മുതുപ്ലാക്കൽ, മാതൃവേദി ജോ.ഡയറക്‌ടർ സി. കുസുമം എസ്.എച്ച്, മാതൃ-പിതൃവേദി രൂപത ഭാരവാഹികളായ ശ്രീ. ജോസ് തോമസ് മുത്തനാട്ട്, ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിൻസ് തൊടുകയിൽ, ജോസുകുട്ടി അറയ്ക്കപ്പറമ്പിൽ, ഷേർളി ചെറിയാൻ മഠത്തിൽപ്പറമ്പിൽ, മേഴ്‌സി മാണി, സബീന സഖറിയാസ്, ലൗലി കടനാട്, ഡയാന രാജു, സിജി ലുക്ക്സൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചഭക്ഷണത്തോടെ തീർത്ഥാടന ചടങ്ങുകൾ അവസാനിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related