spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 05

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 05

spot_img

Date:

വാർത്തകൾ

🗞️👉 ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി ‘മലയാളം വാനോളം ലാൽസലാം’ പരിപാടി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ അനുപമമായ ചടങ്ങ് പ്രിയ നടനോടുള്ള ആയിരങ്ങളുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി. മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു. സരസ്വതി സമ്മാൻ ജേതാവായ കവി പ്രഭാവർമ്മ രചിച്ച മംഗളപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചപ്പോൾ, ഡോ. ലക്ഷ്മി ദാസ് അതിലെ വരികൾ ഹൃദയസ്പർശിയായി ആലപിച്ചു. ഇന്ത്യൻ ചിത്രകലാ രംഗത്തെ വിഖ്യാത പ്രതിഭയായിരുന്ന എം. രാമചന്ദ്രൻ വരച്ച ‘താമരക്കുളത്തിന്റെ ലോകം’ എന്ന ചിത്രം മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു.

🗞️👉 യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 8 , 9 തിയതികളില്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കെയര്‍ സ്റ്റാര്‍മറുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. വിഷന്‍ 2035ന്റെ ഭാഗമായി ഇന്ത്യ – യുകെ സമഗ്ര പങ്കാളിത്തത്തെ കുറിച്ച് ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്യും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനത, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ കേന്ദ്രീകൃതവും സമയബന്ധിതവുമായ 10 വര്‍ഷത്തെ പരിപാടികളുടെ രൂപരേഖയാണ് വിഷന്‍ 2035.

🗞️👉 ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെ‍ഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ആദരവ്.

പാലാ . ലോക ഹൃദയദിനത്തിൽ 1000 പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകിയതിന് മാർ സ്ലീവാ മെഡിസിറ്റിക്ക് യൂണിവേഴ്സൽ വേൾഡ് റിക്കോർഡ് ഫോറത്തിന്റെ ദേശീയ ആദരവ്. ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിം​ഗ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇന്റർനാഷണൽ ജൂറി ​ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് ദേശീയ ആദരവ് ഏറ്റുവാങ്ങി. പ്രായോ​ഗിക അറിവുകളിലൂടെ ജീവൻരക്ഷ എങ്ങനെ സാധിക്കാം എന്ന തിരിച്ചറിവ് പകർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മെ​ഗാ ബി.എൽ.എസ് പരിശീലനം നൽകിയത്.

🗞️👉 കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിവച്ചു

കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

🗞️👉 ചൂണ്ടച്ചേരിയിൽവനിതാ ഫിറ്റ്നസ് സെൻ്റർ നിർമ്മാണം ആരംഭിച്ചു. എട്ട് ലക്ഷം രൂപയുടെ പദ്ധതി

ഭരണങ്ങാനം : ളാലം ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചൂണ്ടച്ചേരി ആയൂർ വേദ സെൻ്ററിൽ,8 ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിക്കുന്ന വനിതാ ഫിറ്റ്നസ് സെൻ്റ്റിൻ്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ് നിർവഹിച്ചു.
ജീവിതശൈലി രോഗങ്ങൾക്കെതിരെ ളാലം ബ്ലോക്കിൻറ കരുതലുകൂടിയാണ് ഈ ഫിറ്റ്നസ് സെൻ്റർ.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ടോമി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളിൽ, സോഫി സെബാസ്റ്റ്യൻ, അനുമോൾ മാത്യു,സുധാ ഷാജി ,റ്റോമി തുരുത്തിക്കര , റ്റോമി തെങ്ങും പള്ളിൽ സഖറിയാസ് ഐപ്പൻപറമ്പികുന്നേൽ, മാത്തുകൂട്ടി വാളിപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

🗞️👉 കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതി; തിരഞ്ഞെടുപ്പ് നടത്താൻ CPIM

കരുവന്നൂർ സഹകരണ ബാങ്കിൽ സ്ഥിരം ഭരണസമിതിക്കായി തിരഞ്ഞെടുപ്പ് നടത്താൻ നീക്കം. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ സിപിഐഎമ്മിൽ ധാരണയായി. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയെ അതിജീവിച്ച് തുടങ്ങിയെന്നാണ് പാർട്ടി വിലയിരുത്തൽ. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ കാലാവധി ശേഷിക്കുന്നത് രണ്ടര മാസക്കാലം മാത്രമാണ്. സ്ഥിരം ഭരണസമിതി നിലവിൽ വരുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ സ്വരൂപിക്കാനും സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കരുവന്നൂർ സഹകരണ തട്ടിപ്പിന് പിന്നാലെയാണ് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്.

🗞️👉 ജെസ്സിയെ കൊലപ്പെടുത്തിയത് ആസൂത്രണമായി

കോട്ടയത്തെ കാണക്കാരിയിൽ വീട്ടമ്മയായ ജെസ്സിയെ കൊലപ്പെടുത്തിയത് അതീവ ആസൂത്രണത്തോടെ. മൃതദേഹം ഉപേക്ഷിച്ച കൊക്കയ്ക്ക് സമീപം പ്രതിയായ ഭർത്താവ് സാം നേരത്തെ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പൊലീസ് നി​ഗമനം. ജെസ്സിയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെടുത്തു. നേരത്തെ മുതൽ അകന്നു കഴിയുകയായിരുന്നു മരിച്ച ജെസ്സിയും ഭർത്താവ് സാമും. കോടതി വിധിയുള്ളതിനാൽ ഒരു വീട്ടിൽ തന്നെയായിരുന്നു താമസം.ഇവിടെവെച്ച് പരസ്പരം ഇവർ തർക്കം പതിവായിരുന്നു. സാമിൻ്റെ മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം കാറിൽ കയറ്റി തൊടുപുഴയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

🗞️👉

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related