കാസ- ആർ.എസ്.എസ് കൂട്ടുകെട്ടും, വർഗീയ ധ്രവീകരണവും സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ എവിടെയൊക്കെ നടക്കുന്നു എന്ന് പൊലീസിന് നന്നായി അറിയാം.
അത്തരം കാര്യങ്ങളിൽ നിരീക്ഷണമുണ്ട്. ആവശ്യമായ നടപടിയെടുക്കുമെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. കസ്റ്റഡി മർദനത്തോട് സീറോ ടോളറൻസ് എന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. വീഴ്ചകളിൽ ശക്തമാ നടപടി ഉണ്ടാകും.
0പൊലീസ് സേനയിൽ അച്ചടക്കം പ്രധാനമാണ്. പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം. ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.













