ഗാസയിലെ ആക്രണത്തിനെതിരായ ലോക വ്യാപക പ്രതിഷേധത്തിന് മുന്നില്‍ ഇസ്രയേല്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച.
ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് ട്രംപും നെതന്യാഹുവും വ്യക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച അതീവ നിര്‍ണായകമാകും.
ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. പുതിയ വെടിനിര്‍ത്തല്‍ മാര്‍ഗരേഖ തയ്യാറാക്കുകയാണെന്നും വൈറ്റ് ഹൗസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു.













