പെരിങ്ങുളം: പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ റ്റീൻസ് ക്ലബ്, വിമുക്തി ക്ലബ്ബ്, ഹെൽത്ത് ക്ലബ്, അഡാർട്ട് ക്ലബ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ.കെലീറ്റ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും വേണ്ടി നടത്തിയ ബോധവൽക്കരണ സെമിനാർ ഡോ. കെലീറ്റ ജോർജ്ജ് നയിച്ചു. കുട്ടികൾ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും ദുരുപയോഗം ചെയ്യുന്നത് എങ്ങനെ തടയാം, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലഹരി ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഡോക്ടർ വിശദീകരിച്ചു.
സ്കൂൾ ടീൻസ് ക്ലബ് കോർഡിനേറ്റർ ഷെറിൻ ജോർജ് സ്വാഗതം ആശംസിച്ചു. വിമുക്തി ക്ലബ് കോർഡിനേറ്റർ സി. ലിഡിയ എൻ ജോയ് കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പരിപാടിയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.












