കേരളത്തിൽ സാധാരണ കന്നിമാസത്തിൽ മഴ പെയ്യാറില്ല. എന്നാൽ പിണറായി ഭരിക്കുമ്പോൾ അങ്ങനെ പലതും ഉണ്ടാകും.അയ്യപ്പൻ കൊടുക്കുന്ന ശിക്ഷയാണ് ഇതൊക്കെയെന്നും മുരളീധരൻ പരിഹസിച്ചു. ബിജെപി കൗൺസിലറുടെ ആത്മഹത്യയിലും അദ്ദേഹം പ്രതികരിച്ചു.അനിൽകുമാർ ശുദ്ധമായ മനുഷ്യൻ ആയിരുന്നു.
എന്ത് കൊണ്ട് ആണ് അനിൽ ആത്മഹത്യ ചെയ്തത്. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പറഞ്ഞത് അനുസരിച്ചാണ് ലോൺ കൊടുത്തത്. എന്നാൽ പണം എടുത്തവർ തിരിച്ചു നൽകിയില്ല. പണം നിക്ഷേപിച്ചവർ വന്നപ്പോൾ പണം ഇല്ല. ബിജെപി നേതാക്കൾ പണം കൊണ്ട് പോയി താമര വിരിയിച്ചുവെന്നും കെ മുരളീധരൻ വിമർശിച്ചു.













