H1B വിസകൾ IT കമ്പനികൾ ദുരുപയോഗം ചെയ്തെന്ന് വൈറ്റ് ഹൗസ്
H1B വിസകൾ ഐടി കമ്പനികൾ ദുരുപയോഗം ചെയ്തെന്ന് വൈറ്റ് ഹൗസ്. അമേരിക്കൻ പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ കൂടാൻ കാരണമായി. വിസ അപേക്ഷകളുടെ മറവിൽ കമ്പനികൾ വൻ തോതിൽ തൊഴിൽ നഷ്ടമുണ്ടാക്കിയെന്നും വിമർശനം.
40,000 അമേരിക്കൻ ടെക്കികളുടെ തൊഴിൽ നഷ്ടമാക്കി വിദേശികളെ നിയമിച്ചെന്നും വൈറ്റ് ഹൗസ്. കുറഞ്ഞ വേതനമുള്ള വിദേശ തൊഴിലാളികളെ നിയമിച്ച് അമേരിക്കക്കാരെ ഒഴിവാക്കുന്നുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
എച്ച് 1-ബി വീസയ്ക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആയി അമേരിക്ക ഉയർത്തിയിരുന്നു. എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാൽ, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.













