പഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി.
ട്രൈബ്യൂണല്‍ ഇടപെട്ടത് അധികാരപരിധി മറികടന്ന് എന്നാണ് സര്‍ക്കാര്‍ വാദം. ബി അശോകും- സര്‍ക്കാരും തമ്മിലുള്ള പരസ്യപോര് തുടരുകയാണ്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.
സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധം എന്ന് ചൂണ്ടിക്കാണിച്ചു ബി അശോക് നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.













