തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് കുടുംബം തള്ളി.
ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ ജാതിയുടെ പേരിലോ ശാരീരികമായോ പീഡനങ്ങൾ നടന്നിട്ടില്ലെന്നുമുള്ള പേരൂർക്കട പൊലീസിന്റെ റിപ്പോർട്ടാണ് കുടുംബം നിഷേധിച്ചത്.
മകൻ വിഷാദരോഗിയല്ലെന്നും മരിച്ച ദിവസം രാവിലെയും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും ആനന്ദിന്റെ അമ്മ ചന്ദ്രിക പറഞ്ഞു.













