കുറുമണ്ണ് :സെൻ്റ് ജോൺസ് ഹൈസ്കൂളിൽ കാർഷിക സമ്പാദ്യ പദ്ധതിയായ പച്ചക്കുടുക്കയുടെ ഉദ്ഘാടനം തൊടുപുഴ കാഡ്സ് ചെയർമാൻ ശ്രീ ആൻറണി കണ്ടിരിക്കൽ നിർവഹിച്ചു.
സ്കൂൾ മാനേജർഫാ. തോമസ് മണിയൻചിറ അധ്യക്ഷത വഹിച്ചു. വീട്ടിൽ നിന്ന് ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ കുട്ടികൾ സ്കൂളിൽ എത്തിച്ച് തൊടുപുഴ കാഡ്സ് സൊസൈറ്റിക്ക് കൈമാറുകയും ഓരോ കുട്ടിക്കും ലഭിക്കുന്ന തുക അതാത് ദിവസം കുട്ടികളുടെ
ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി ജോസഫ്, പി.റ്റി.എ പ്രസിഡൻ്റ് സുബി തോമസ്, സ്റ്റാഫ് പ്രതിനിധി ജോൺസ്മോൻ കെ.ഇ എന്നിവർ പ്രസംഗിച്ചു.














