spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 05

spot_img
spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 05

spot_img

Date:

വാർത്തകൾ

🗞️👉 വെട്ടിമുകൾ വിക്ടറി ലൈബ്രറി & റീഡിങ് റൂമിന്റെ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു

വെട്ടിമുകൾ വിക്ടറി ലൈബ്രറി & റീഡിങ് റൂമിന്റെ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ലൈബ്രറി സെക്രട്ടറി ജോസ് എം.ഡി മുണ്ടത്താനം , ലൈബ്രറി പ്രസിഡന്റ് സിറിൾ.ജി. നരിക്കുഴി,സേവാഗ്രാം ഡയറക്ടർ ഫാദർ ക്ലീറ്റസ് ഇടശ്ശേരി, നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജു തുടങ്ങിയവർ സമീപം.

🗞️👉 എന്‍ ഐ ആര്‍ എഫ് റാങ്കിങിൽ രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തിലാണെന്നത് അഭിമാനകരമായ നേട്ടം; മന്ത്രി ആർ ബിന്ദു

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവര്‍ത്തന മികവും പുരോഗതിയും പരിശോധിക്കുന്ന കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ (എൻ ഐ ആർ എഫ്) കേരളത്തിലെ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു.. റാങ്കിങില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ വീണ്ടും ശക്തമായ സ്ഥാനം നേടി. രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തിലാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. ആദ്യത്തെ 50-ല്‍ കേരളത്തില്‍ നിന്ന് നാലെണ്ണം ഉണ്ടെന്നും അവർ പറഞ്ഞു.

🗞️👉 മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി

കോട്ടയം: ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ് ഭവൻ കോവിലകത്ത് എത്തി സഹകരണ-ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ അടങ്ങിയ ഉത്രാടക്കിഴി കൈമാറിയത്. കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കോട്ടയം വില്ലേജ് ഓഫീസർ ജെബോയി മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

🗞️👉 കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; രാത്രി യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണത്. തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു.ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിൽ മഴ ശക്തമായിരുന്നു. ഇതേ തുടർന്നാണ് പാൽച്ചുരത്തിലെ ചെകുത്താൻ തോടിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. ജെസിബി ഉൾപ്പടെ എത്തിച്ച് മണ്ണ് നീക്കൽ പുരോഗമിക്കുകയാണ്. റോഡിലുള്ള കല്ലും മണ്ണും പൂർണമായും നീക്കിയ ശേഷം മാത്രം ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇതുവഴിയുള്ള രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ഓണാഘോഷത്തിന്റെ ഭാഗമായി നിരവധിയാളുകൾ വയനാട്ടിലേക്ക് പോകാനായി ആശ്രയിക്കുന്ന പാതകളിൽ ഒന്നാണിത്. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ഒന്നിപ്പിക്കുന്ന റോഡ് കൂടിയാണ് പാൽച്ചുരം.

🗞️👉 മെഡിസിറ്റിയുടെ ജൂബിലി സമ്മാനം : യുവജനങ്ങൾക്കായി പ്രിവിലേജ് കാർഡ്

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത, പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ, പാലാ രൂപത യുവജനപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന യുവജനങ്ങൾക്കായി യൂത്ത് പ്രിവിലേജ് കാർഡ് പുറത്തിറക്കി. പ്രിവിലേജ് കാർഡ് പാലാ രൂപത ബിഷപ്പ് മാർ ജോസഫ്‌ കല്ലറങ്ങാട്ട് എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ നു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തുടക്കമിടുന്ന പ്രിവിലേജ് കാർഡ് വഴി മെഡിസിറ്റിയിലെ സേവനങ്ങൾക്ക് നിശ്ചിത ശതമാനം ഇളവുകൾ രൂപതയിലെ എണ്ണൂറോളം യുവജനങ്ങൾക്ക് ലഭിക്കും.
മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ ഫാ. ഗർവ്വാസീസ് ആനിത്തോട്ടത്തിൽ, എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ഓഫീസ് സെക്രട്ടറി ഡോൺ ജോസഫ് സോണി എന്നിവർ പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related