യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ വി എസിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ കുറ്റവാളികളായ പൊലീസുകാരെ സേനയിൽ നിന്ന്
പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണം. ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാണെന്നും കാക്കിയിട്ട ക്രിമിനലുകളെ
സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.













