കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സ് വി സി ഇടപെട്ട് തിരുത്തിയെന്ന ആരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ.
വി സി ഒപ്പിട്ട മിനുട്സും സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സും രണ്ടാണെന്ന് ഇടത് അംഗങ്ങൾ ആരോപിക്കുന്നു. വി സി ഒപ്പിട്ട മിനുട്സിൽ രജിസ്ട്രാർ അനിൽകുമാർ സസ്പെൻഡ് ചെയ്യപ്പെട്ടതായി പരാമർശം. സ്സ്പെൻഷൻ മൂലം രജിസ്ട്രാർ ചുമതല കൈമാറിയത് എന്നാണ് പരാമർശം.
എന്നാൽ യോഗത്തിൽ തയ്യാറാക്കിയ മിനിറ്റ്സിൽ സസ്പെൻഷനെ കുറിച്ച് പരാമർശമില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ചർച്ച ചെയ്തില്ലെന്ന് മിനുട്സിൽ പറയുന്നത്. യോഗത്തിൽ തയ്യാറാക്കിയ മിനുട്സ് വിസി തിരുത്തിയെന്നാണ് ഇടത് അംഗങ്ങളുടെ ആരോപണം.













