spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 02

spot_img
spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 02

spot_img

Date:

വാർത്തകൾ

🗞️👉 ശ്രീ വിനായക് സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ഓണാഘോഷം നടന്നു

ശ്രീ വിനായക് സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ഓണാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രക്ഷകർത്താ പ്രതിനിധി പ്രശാന്ത് നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ലാൽ ശ്രീവിനായക് സ്വാഗതം പറഞ്ഞു. കാനഡയിലെ ടാലൻ്റ് മ്യൂസിക് സ്കൂൾ ഡയറക്ടർ ബിനോയി ജോക്കബ്ബ് യോഗം ഉദ്ഘാടനം ചെയ്തു. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീത സംഗാനന്ദ് മഹാരാജ് ഓണസന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

🗞️👉 ‘രാഹുല്‍ മാങ്കൂട്ടത്തിലിന് സഭയില്‍ വരാന്‍ തടസമില്ല; പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം എനിക്ക് പറയാനാകില്ല’ ; എഎന്‍ ഷംസീര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയെന്ന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. അംഗങ്ങള്‍ക്ക് സഭയില്‍ പങ്കെടുക്കുന്നതില്‍ തടസമില്ല. രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാവുമോ എന്ന കാര്യം തനിക്ക് പറയാനാവില്ലെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം, മുകേഷിന്റെ വിഷയവും രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയവും താരതമ്യം ചെയ്യാനാകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നിയമസഭയില്‍ അതുയര്‍ത്തി കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കാന്‍ കഴിയില്ല. സഭയ്ക്കകത്തും പുറത്തും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.

🗞️👉 “പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണ്. നിങ്ങളിൽ എനിക്ക് വലിയ പ്രത്യാശയുണ്ട്” : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണെന്നും അവരിൽ വലിയ പ്രത്യാശയുണ്ടെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിയുടെ രണ്ടാം ദിനത്തിൽ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംബ്ലിയിൽ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ നെ ആദരിച്ചു. പാലാ രൂപത മുഖ്യവികാരി ജനറാൾ ഡോ. ജോസഫ് തടത്തിൽ, രൂപതയിലെ വിവിധ ഡിപ്പാർട്മെന്റ് ഡയറക്ടർമാർ, വിവിധ ക്രൈസ്തവ യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ യുവജനങ്ങളുമായി സംവദിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ജോസഫ് വടക്കേൽ എന്നിവർ നേതൃത്വം നൽകി. സമാപന ദിനത്തിൽ വിവിധ സെഷനുകളിലായി പാലാ രൂപത വികാരി ജനറാൾമാരായ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ.ഡോ. ജോസഫ് കണിയോടിക്കൽ എന്നിവർ പങ്കെടുക്കും.

🗞️👉 തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്. ഓണത്തോടനുബന്ധിച്ച് അത്തച്ചമയ ഗ്രൗണ്ടില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ( 34) ആണ് പരുക്കേറ്റത്. രാത്രി 10 മണിയോടെയാണ് സംഭവം. വൈകുന്നേരത്തോടെയാണ് യുവാവും സൃഹൃത്തുക്കളും സംഭവ സ്ഥലത്ത് എത്തിയത്. റൗഡ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് പൊലീസും നഗരസഭയും വ്യക്തമാക്കുന്നു.

🗞️👉 മലയാറ്റൂർ വനമേഖലയിൽ കാട്ടാനകളുടെ ജഡങ്ങൾ പുഴയിൽ 

മലയാറ്റൂർ വനമേഖലയിലെ പുഴകളിൽ ആവർത്തിച്ച് ആനകളുടെ ജഡങ്ങൾ
കണ്ടെത്തുന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനം വകുപ്പ്. മലയാറ്റൂർ വനമേഖലയിൽ കാട്ടാനകളുടെ ജഡങ്ങൾ പുഴയിൽ കണ്ടെത്തുന്നത് സ്ഥിരം സംഭവമായതോടെയാണ് അന്വേഷണം നടത്താൻ വനം വകുപ്പ് തീരുമാനിച്ചത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ കുമാർ ചെയർമാനായ പതിനൊന്ന് അംഗ സമിതിക്കാണ് അന്വേഷണ ചുമതല. മലയാറ്റൂർ ഡി എഫ് ഒ, ഡോക്ടർ അരുൺ സക്രിയ ഉൾപ്പെടെയുള്ള വിദഗ്ധരും സമിതിയുടെ ഭാഗമാണ്. പോസ്റ്റുമോർട്ടം നടപടികളും റിപ്പോർട്ടുകളും, ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള കാരണങ്ങൾ, സംശയാസ്പദമോ നിയമവിരുദ്ധമോ കുറ്റകരമോ ആയിട്ടുള്ള സംഭവങ്ങൾ, വനം വകുപ്പിന്റെ ഇടപെടലുകൾ, കൃത്യനിർവ്വഹണത്തിലെ വീഴ്ചകൾ ഉണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related