കൊച്ചി: ലോകസമാധാനത്തിനും സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ ലോകമെങ്ങുമുള്ള കത്തോലിക്ക വിശ്വാസികളോടു ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനത്തില്‍ പങ്കുചേരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
പരിശുദ്ധ പിതാവിൻ്റെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് വെള്ളിയാഴ്‌ച, സീറോമലബാർ സഭയിലും ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ സിനഡുസമ്മേളനത്തിൽ പങ്കെടുക്കുന്ന പിതാക്കന്മാരോടുചേർന്ന് എല്ലാവരോടും ആഹ്വാനംചെയ്യുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.













