ലോകസമാധാനത്തിനും സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവി ക്കുന്നവരുടെ സമാശ്വാസത്തിനുമായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ ലോകമെങ്ങുമുള്ള കത്തോലിക്കാവിശ്വാസികളോടു 2025 ആഗസ്റ്റ് 22 വെള്ളിയാഴ്ച ഉപവാസപ്രാർഥനാദിനമായി ആചരിക്കാൻ ആഹ്വാനംചെയ്ത വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. പരിശുദ്ധ പിതാവിൻ്റെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് നാളെ, വെള്ളിയാഴ്‌ച, സീറോമലബാർ സഭയിലും ഉപവാസ പ്രാർഥനാദിനമായി ആചരിക്കാൻ സിനഡുസമ്മേളനത്തിൽ പങ്കെടുക്കുന്ന പിതാ ക്കന്മാരോടുചേർന്ന് എല്ലാവരോടും ഞാൻ ആഹ്വാനംചെയ്യുന്നു.
കഴിയുന്ന എല്ലാവരും നാളെ ഉപവസിക്കണമെന്നും സാധിക്കുന്നിടത്തോളം എല്ലാ പള്ളികളിലും സമർപ്പിതഭവനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുർബാ നയുടെ ആരാധന നടത്തണമെന്നും അറിയിക്കുന്നു.
പരിശുദ്ധ പിതാവിനോടും സാർവത്രികസഭയോടുംചേർന്നു സമാധാനത്തിനായി പ്രാർഥിക്കുമ്പോൾ സീറോമലബാർസഭയെയും നമ്മുടെ എല്ലാ നിയോഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിക്കാം. കർത്താവിൻ്റെ കാരുണ്യം ലോകം മുഴുവന്റെ മേലും നമ്മിലും വർഷിക്കപ്പെടുന്നതിനു സമാധാനത്തിൻ്റെ രാജ്ഞിയായ പരി ശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യാം.













