കാസർഗോഡ് കുണ്ടംകുഴിയിൽ സ്കൂൾ പ്രധാനാധ്യാപകന്റെ അടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപുടം പൊട്ടിയ സംഭവം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അന്വേഷിക്കും. അടിയേറ്റ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തും. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ഇന്ന് ബേഡകം പോലീസ്
സ്റ്റേഷനിൽ പരാതി നൽകും. സംഭവത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിദ്യാർഥി സംഘടനകൾ. ഇന്ന് 11 മണിക്ക് ഡിഡിഇ സ്കൂളിലെത്തും. ഇന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ട്. പരീക്ഷയ്ക്ക് ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കുണ്ടംകുഴി ഗവൺമെന്റ്
ഹയർസെക്കൻഡറി സ്കൂളിലേക്ക് എസ്എഫ്ഐ, കെ എസ് യു, എബിവിപി സംഘടനകൾ മാർച്ച് നടത്തും. പ്രധാനാധ്യപകൻ എം അശോകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം.













