ഏറ്റുമാനൂർ: 108 വർഷത്തെ പാരമ്പര്യമുള്ള ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയിലെ ഇ- സേവാ കേന്ദ്രം ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ഓഗസ്റ്റ് 18-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം അഞ്ചിന് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡൻറ് ജി. പ്രകാശ് അധ്യക്ഷത വഹിക്കും.
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് മുഖ്യപ്രഭാഷണം നടത്തും.
ലൈബ്രറി സെക്രട്ടറി
അഡ്വക്കേറ്റ് പി.രാജീവ് ചിറയിൽ,
താലൂക്ക്ലൈബ്രറി കൗൺസിൽ പ്രസിഡൻറ് തോമസ് പോത്തൻ,ഗവ. പ്ലീഡർഅഡ്വ. നിധിൻ പുല്ലുകാടാൻ,നഗരസഭാ സെക്രട്ടറി ജി. ബിനോജി ,എം. കെ.മുരളീധരൻ,വർക്കി ജോയി,പി എൻ സതീശൻ,ഫിലിപ്പ് ജോസഫ്,ഇ കെ ഹരി ,കെ. സി ശിവൻ ആചാരി ,ജയിംസ് പുളിക്കൻ
അംബിക രാജീവ്
എന്നിവർ പ്രസംഗിക്കും.
ചടങ്ങിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയ ഏറ്റുമാനൂർ എസ് എച്ച് ഒ എ എസ് അൻസലിനെ അനുമോദിക്കും.
ത്രിദിന പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച ക്യാമ്പ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സാനിജോസഫിന് ഉപഹാരവും നൽകും. പൊതുജനങ്ങൾക്കും ലൈബ്രറി അംഗങ്ങൾക്കും എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഇ- സേവാ കേന്ദ്രം വഴി ലഭ്യമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻറ് ജി. പ്രകാശ്,സെക്രട്ടറി അഡ്വക്കേറ്റ് രാജീവ് ചിറയിൽ,കമ്മറ്റി അംഗങ്ങളായ വി എൻ ശ്രീകുമാർ വാലയിൽ, അംബിക രാജീവ് എന്നിവർ പങ്കെടുത്തു.













