വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ രേഖകള്‍ ട്വന്റിഫോറിന്. കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍. ഒരു വോട്ടര്‍ ഐഡിയില്‍ തന്നെ ഒന്നിലധികം
പേര്‍ക്ക് വോട്ടുകള്‍ ഉണ്ട്. വോട്ടര്‍പട്ടികയുടെ കരട് രേഖ പരിശോധിക്കുമ്പോഴാണ് ഈ ക്രമക്കേടുകള്‍ വ്യക്തമായത്. TTD0395871 എന്ന ആതിര ആനന്ദിന്റെ ഐഡി നമ്പറില്‍ മൂന്നുപേര്‍ക്കാണ് വോട്ട്.
വിജയാലയം കോണ്‍വെന്റിലെ സിസ്റ്റര്‍ സരിതയ്ക്കും ആതിരയുടെ ഐഡി നമ്പറില്‍ വോട്ടുണ്ട്. ആതിരയ്ക്ക് കോട്ടയത്തും കാസര്‍ഗോഡും വോട്ടുണ്ട്.













