spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 16

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 16

spot_img

Date:

വാർത്തകൾ

🗞️👉 റഷ്യ – യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അലാസ്‌ക ഉച്ചകോടിയില്‍ കരാറായില്ല; ട്രംപ് – പുടിന്‍ കൂടിക്കാഴ്ച അവസാനിച്ചു

യുക്രെയ്ന്‍ വിഷയത്തില്‍ അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ സമാധാന കരാറായില്ല. ചര്‍ച്ചയില്‍ പുരോഗതിയെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സംഘര്‍ഷം അവസാനിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് പ്രധാന വിഷയമെന്നും യുക്രെയ്ന്‍ എന്നും സഹോദര രാജ്യമെന്നും പുടിന്‍ വ്യക്തമാക്കി. പുടിനൊപ്പം റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്‌റോവ് അലാസ്‌കയിലെത്തിയിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി ട്രംപിനെ പുടിന്‍ റഷ്യയിലേക്ക് ക്ഷണിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും ഉടന്‍ സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

🗞️👉 പത്തനംതിട്ട ലോക്‌സഭ സീറ്റിലെ പരാജയ കാരണം ഭരണ വിരുദ്ധ വികാരം’ ; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ പരാജയത്തില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം. സിറ്റിംഗ് എംപിയോട് കടുത്ത വിരോധം ഉണ്ടായിട്ടും യുഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തിയത് ഭരണ വിരുദ്ധ വികാരം കാരണമാണെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ട് ട്വന്റിഫോറിന് ലഭിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടായി. പത്തനംതിട്ടയില്‍ വിജയം പ്രതീക്ഷിച്ചെങ്കിലും പരാജയമുണ്ടായി. സിറ്റിംഗ് എംപിയോട് കടുത്ത വിരോധമുണ്ടായിട്ടും ഭൂരിപക്ഷമുയര്‍ത്തിയത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തെ ഭരണവിരുദ്ധ വികാരമാണ്.

🗞️👉 രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സർവകലാശാല വിഷയങ്ങളിൽ ഉൾപ്പെടെ സർക്കാർ-രാജ്ഭവൻ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുക്കുന്നില്ല. രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

🗞️👉 മുന്നോട്ടുളള യാത്രയിൽ ഒരുമയും മതനിരപേക്ഷതയും കൂടുതൽ ശക്തിപ്പെടുത്തണം: മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

🗞️👉 പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനം പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു പതാക ഉയർത്തി. NCC ഫസ്റ്റ് ഓഫീസർ, ജിൻസ്. ജോർജിൻ്റെ നേതൃത്വത്തിൽ പരേഡ് നടന്നു. സ്കൂൾ NCC(army), NCC(Navy). NSS , Rover, Ranger, വിമുക്തി , ഓററ്ററി , യൂണിറ്റുകൾ പരേഡിൽ പങ്കെടുത്തു. അതിനു ശേഷം നടന്ന സ്വാതന്ത്ര്യദിന റാലി പാലാ മുൻസിപ്പൽ കൗൺസിലർ ശ്രീ. പ്രിൻസ് വി.സി. തയ്യിൽ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വർണാഭമായ റാലിയിൽ 200 വിദ്യാർത്ഥികളും അദ്ധ്യാപകരും അണിനിരന്നു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്രു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ത്സാൻസി റാണി എന്നിങ്ങനെ സ്വാതന്ത്ര്യ സമര സേനാനികളായി കുട്ടികൾ റാലിയിൽ പങ്കെടുത്തത് സ്വാതന്ത്ര്യസമരത്തിൻ്റെ സ്മരണ പകരുന്ന ദേശീയത സമൂഹ മനസ്സിൽ ഉണർത്താൻ പര്യാപ്തമായി.

🗞️👉 മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമം 2025 നടത്തി

മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമം 2025 നടത്തി. മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ഭാഗമായി പ്രവർത്തിക്കുന്ന കരയോഗങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെയും ഡിഗ്രി കോഴ്‌സുകളിൽ റാങ്കും, A ഗ്രേഡും നേടിയവരെയും പിജി കോഴ്‌സുകളിൽ റാങ്ക് നേടിയവരയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും പ്രതിഭാസംഗമം 2025 പരിപാടിയിൽ അനുമോദിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related