പാലാ രൂപതയുടെ സഹായമെത്രാൻ ആയിരുന്ന മാർ ജേക്കബ് മുരിക്കൻ പിതാവിനെ സംബന്ധിച്ച് ചില സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ് നൽകുന്നത്. 2024 ജൂലൈ 26ന് ഭരണങ്ങാനം തീർത്ഥാടനപള്ളിയിൽ നടന്ന രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനും 2024 നവംബർ 17ന് രാമപുരം ഫൊറോനാ പള്ളിയിൽ നടന്ന
മാർ ക്രൈസ്തവ മഹാസമ്മേളനത്തിലെ സെമിനാറിലും ജേക്കബ് മുരിക്കൻ പിതാവിനെ പ്രത്യേകമായി ക്ഷണിച്ചിട്ടുള്ളതും അദ്ദേഹം പങ്കെടുത്തിട്ടുള്ളതുമാണ്. അതെ വിധത്തിൽ തന്നെ 2025 മെയ് 10ന് പ്രവിത്താനത്ത് നടന്ന മിഷണറി സംഗമത്തിലും അഭിവന്ദ്യ മുരിക്കൻ പിതാവിനെ ക്ഷണിച്ചിരുന്നു. 2025 ജൂലൈ 26ന് രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ സമാപന ആഘോഷത്തെകുറിച്ചു നേരത്തെ
അറിയിക്കുകയും അഭിവന്ദ്യ മുരിക്കൻ പിതാവിനെ ക്ഷണിക്കുവാനായി രൂപത വികാരി ജനറൽ പെരിയ ബഹു. ജോസഫ് മലേപ്പറമ്പിൽ അച്ചനും ഫിനാൻസ് ഓഫിസർ പെരിയ ബഹു. ജോസഫ് മുത്തനാട്ട് അച്ചനും നേരിട്ട് നല്ലതണ്ണിയിൽ എത്തുകയും ചെയ്തിരുന്നു.












