ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി
ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ടാണ് രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം
വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.












