2025 ആഗസ്റ്റ് 02 ശനി 1199 കർക്കടകം 17
വാർത്തകൾ
🗞️👉 പട്ടയം നിറവേറ്റിയത് ചരിത്രപരമായ കടമ- മന്ത്രി കെ. രാജൻ
കോട്ടയം: നാലു വഷത്തിനിടയ്ക്ക് രണ്ടേകാൽ ലക്ഷം പട്ടയം കൊടുത്തുകൊണ്ട് ചരിത്രപരമായ കടമയാണ് ഈ സർക്കാർ നടപ്പിലാക്കിയതെന്ന് റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഡിജിറ്റൽ റീ സർവ്വേ ഇന്ത്യയ്ക്കാകെ മാതൃകയായി. ഭൂമി സംബന്ധമായ വിവരങ്ങളും ക്രയവിക്രയങ്ങളടക്കമുള്ള വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റവന്യൂ കാർഡുകൾ നവംബർ മുതൽ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
🗞️👉 ‘രാജകന്യക’ 720 തീയറ്ററുകളിൽ റിലീസ് ചെയ്തു
വിക്ടർ ആദം സംവിധാനം ചെയ്ത രാജകന്യക എന്ന ചിത്രം 720 തീയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്തു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത്. മാതാവിൻ്റെ അനുഗ്രഹം ഒരു ഗ്രാമത്തിൽ ലഭിക്കുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രമേയം പാലായിലും മൂന്നാറിലു ഇടുക്കിയിലുമായാണ് ഈ ചിത്രം ചിത്രീകരിച്ചത് -പാലായിലെ മാതൃവേദി പ്രവർത്തകർ ഉൾപ്പടെ നൂറോളം പാലാക്കാർ ഇതിൽ അഭിനയിക്കുന്നുണ്ട് പാലാ രൂപത ബിഷപ്പ് മാർ ജേക്കബ് മുരിക്കനും ജോസഫ് പുത്തൻപുര അച്ചനും ഇതിൽ അഭിനയിക്കുന്നു എന്നുള്ളതും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽജോസുകുട്ടി ,ജയിംസ് കൊട്ടാരം ജോണി കുര്യത്ത് എന്നിവർ പങ്കെടുത്തു.
🗞️👉 വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ജില്ലയിൽവെള്ളിയാഴ്ച വരെ ലഭിച്ചത് 39910
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ട് ആറു മണി വരെ 39910
അപേക്ഷ ലഭിച്ചു. തിരുത്തലിനായി 308 , തദ്ദേശ സ്വയംഭരണ സ്ഥാപനം മാറുന്നതിന് 2375 അപേക്ഷ ലഭിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കുന്നതിന് 2103 അപേക്ഷയും ലഭിച്ചു.
2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ഓഗസ്റ്റ് ഏഴുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാം.
🗞️👉 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍
71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുന്‍ മുരളി അര്‍ഹനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം മോഹന്‍ദാസിനാണ് (2018).
🗞️👉 കെഎൽഎം പ്രതിഷേധ ജ്വാല: ചത്തീസ്ഖട്ടിലെ കന്യാസ്ത്രീകളെ മോചിപ്പിക്കണം എന്നാവശ്യം
KLM സംസ്ഥാന എക്സിക്യുട്ടീവ് സമിതിയുടെ നേതൃത്വത്തിൽ ചത്തീസ്ഖട്ടിൽ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന കന്യാസ്ത്രീകളെ മോചിപ്പിക്കണം എന്ന് ആവശ്യപെട്ടു കൊണ്ട് KCBC ആസ്ഥാനമായ POC യിൽ നടത്തിയ പ്രതിഷേധ ജ്വാലയിൽ KLM സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ, ജനറൽ സെക്രട്ടറി ഡിക്സൻ മനിക്ക്, ട്രഷറർ അഡ്വ. തോമസ് മാത്യു,വൈസ് പ്രസിഡൻ്റുമാരായ ഷൈൻ C, ബിജു പോൾ, സംസ്ഥാന കോർഡിനേറ്റർ Sr. ലീന, സെക്രട്ടറിമാരായ ബിജു ചിറയത്ത്, ആൻ്റണി പാലിമറ്റം, KJ ജോസഫ്, പീറ്റർ കുളക്കാഴത്ത്, ബീന,SNTU സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, വനിത ഫോറം സംസ്ഥാന പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ് എന്നിവർ സംസാരിച്ചു.













