കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളിടെക്‌നിക് കോളജിൽ 2025-26 അധ്യയനവർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് വെള്ളിയാഴ്ച(ഓഗസ്റ്റ് ഒന്ന്) സ്‌പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ റാങ്ക്പട്ടികയിൽ ഉള്ളവർക്കെല്ലാം പങ്കെടുക്കാം. പുതിയതായി
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും അവസരമുണ്ട്. ഒഴിവുകളുടെ വിവരം www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ നിർദേശിച്ചിരിക്കുന്ന ഫീസ്(എ.ടി.എം. കാർഡ്, ക്യു.ആർ. കോഡ് മുഖേന), പി.ടി.എ. ഫണ്ട്, യൂണിഫോം ഫീസ് എന്നിവ പണമായും കൊണ്ടുവരണം. രക്ഷിതാവിനൊപ്പമെത്തണം. സ്ട്രീം ഒന്നിൽ
ഒന്നുമുതൽ അവസാനറാങ്ക് വരെയുള്ളവർക്ക് രാവിലെ ഒൻപതുമുതൽ 9.30 വരെയാണ് രജിസ്‌ട്രേഷൻ. സ്ട്രീം രണ്ടിൽ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഒന്നുമുതൽ അവസാനറാങ്ക് വരെയുള്ളവർക്ക് 10.30 മുതൽ 11 വരെയാണ് രജിസ്‌ട്രേഷൻ. ഫോൺ: 9446341691.













