കടനാട് : കടനാട് സെന്റ് മാത്യൂസ് എൽ. പി. സ്കൂളിൽ കിഡ്സ് പാർക്ക്ന്റെ ഉദ്ഘാടനവും പിടിഎ പൊതുയോഗവും സംയുക്തമായി നടത്തപ്പെട്ടു. സുലഭ മാർക്കറ്റിംഗ് ഫെഡറേഷൻ സ്പോൺസർ ചെയ്ത റൈഡുകൾ ഉപയോഗിച്ച് നിർമ്മിച്ച കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം സുലഭ ചെയർമാനും രാമപുരം
പഞ്ചായത്ത് മെമ്പറു മായ ശ്രീ സണ്ണി പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ വെരി റവ.ഫാ. ജോസഫ് പാനാമ്പുഴ, കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിജി തമ്പി, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ, വാർഡ് മെമ്പർ ശ്രീമതി ഉഷ
രാജു, കടനാട് ഫൊറോന അസിസ്റ്റന്റ് വികാരി റവ. ഫാ. ജോസഫ് അട്ടാങ്ങാട്ടിൽ, സുലഭ വൈസ് ചെയർമാൻ ശ്രീ ബെന്നി ഈരൂരിക്കൽ, സുലഭ ബോർഡ് അംഗങ്ങൾ, രക്ഷാകർത്താക്കൾ, കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു.












