താരസംഘടനയായ അമ്മയുടെ 11 എക്‌സിക്യൂട്ടീവ് അംഗങ്ങളും ആറു ഭാരവാഹികളും ഉൾപ്പെടുന്ന 17 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്. 31നാണ് പത്രിക പിൻവലിക്കാനുള്ള
അവസാനതീയതി. തെരഞ്ഞെടുപ്പ് ആഗസ്‌ത് 15ന്. മത്സരിക്കാൻ പത്രിക സമർപ്പിച്ച 74 പേരിൽ യോഗ്യത നേടിയത് 64 പേർ. വ്യാഴം വൈകിട്ട് അവസാനിച്ച പത്രികാസമർപ്പണത്തിനുശേഷം നടന്ന
സൂക്ഷ്‌മപരിശോധനയിൽ ജോയി മാത്യുവിന്റെ പത്രിക അടക്കം പത്തു എണ്ണം തള്ളി. പലരും ഒന്നിലേറെ സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്. ഇരുപത്തഞ്ചോളം സ്ഥാനാർഥികളാണ് രംഗത്തുള്ളത്.













