ഗാസയെ പൂര്‍ണമായി ഒഴിപ്പിച്ച് ദുബായ് മോഡലില്‍ പറുദീസയാക്കുമെന്നും വിനോദസഞ്ചാരകേന്ദ്രമാക്കുമെന്നും ഭാവന ചെയ്തുള്ള ട്രംപിന്റെ വൈറല്‍ വിഡിയോയ്ക്ക് പിന്നാലെ അതിന്റെ തുടര്‍ച്ച പോലെ മറ്റൊരു എഐ വിഡിയോയുമായി ഇസ്രയേല്‍ മന്ത്രി. ഗാസയെ പൂര്‍ണമായി ഒഴിപ്പിച്ച് മുനമ്പില്‍ ട്രംപ് ടവര്‍ സ്ഥാപിക്കുമെന്ന തരത്തിലുള്ള ഒരു എഐ വിഡിയോയാണ്
ഇസ്രയേലിലെ ഐടി മന്ത്രി ജില ഗാംലിയേല്‍ പങ്കുവച്ചിരിക്കുന്നത്. യുദ്ധത്തില്‍ തകര്‍ന്ന ഗാസയെ പുനര്‍നിര്‍മിച്ച് വിനോദസഞ്ചാരികളുടെ പറുദീസയാക്കുമെന്നും താനും നെതന്യാഹുവും ട്രംപും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ ബീച്ച് വൈബ്സ് ആസ്വദിച്ച് അവിടെ ചില് ചെയ്യുമെന്നും ഭാവന
ചെയ്തുകൊണ്ടാണ് എഐ വിഡിയോ. ട്രംപിന്റെ ഗാസ എഐ വിഡിയോ ചര്‍ച്ചയായപ്പോള്‍ അതൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ വിഡിയോയായിരുന്നുവെന്നാണ് അതിന്റെ ക്രിയേറ്റര്‍ തന്നെ വ്യക്തമാക്കിയിരുന്നത്.













