spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 12

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 12

spot_img

Date:

വാർത്തകൾ

🗞️👉 തിരഞ്ഞെടുപ്പിന്റെ ചൂട് അറിഞ്ഞ് രാമപുരം എസ് എച്ച് എൽ പി യിലെ കൊച്ചുകുരുന്നുകൾ.

ജനാധിപത്യത്തിലെ പ്രധാന കടമ്പ ആണല്ലോ തിരഞ്ഞെടുപ്പ് പ്രക്രിയ. ഇത് കൊച്ചു കൂട്ടുകാരിലേക്ക് ഒരു അറിവായി എത്തിക്കുവാൻ രാമപുരം shlp സ്കൂൾ മാനേജ്മെൻ്റും ടീച്ചേഴ്സും പിടിഎയും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് കുട്ടികളിൽ ആവേശം ഉയർത്തിയത്. എല്ലാ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും കുട്ടികളിലേക്ക് എത്തിക്കുന്ന വിധം ആണ് ഇത്തവണത്തെ സ്കൂൾ ലീഡേഴ്സ് തെരഞ്ഞെടുപ്പ് നടത്തിയത്. 27 കുട്ടികൾ നാമനിർദ്ദേശപത്രിക നൽകുകയും എല്ലാ കുട്ടികളെയും നേരിൽ കണ്ട് അഭ്യർത്ഥന നടത്തുകയും ഒടുവിൽ തെരഞ്ഞെടുപ്പിന്റെ എല്ലാ ഊർജ്ജവും ഉൾക്കൊണ്ട് കുട്ടികൾ തന്നെ നേതൃത്വം നൽകി ഒരു വോട്ടെടുപ്പ് നടത്തുകയായിരുന്നു.

🗞️👉 നെഹ്റുട്രോഫി വള്ളംകളി: ഫിനിഷിങ് സമയം മൂന്ന് ഡിജിറ്റായി നിജപ്പെടുത്താമെന്ന് ടെക്നിക്കൽ കമ്മിറ്റി

നെഹ്റുട്രോഫി വള്ളംകളി ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മൂന്ന് ഡിജിറ്റായി നിജപ്പെടുത്തണമെന്ന് നെഹ്റു ട്രോഫി ബോട്ട് റോസ് സൊസൈറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി ശുപാർശ ചെയ്തു.
ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടക്കുന്ന 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനത്തിന്റെ പ്രവർത്തനം കുറ്റമറ്റതാക്കുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ബോട്ട് റോസ് സൊസൈറ്റി ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎമാരായ സി കെ സദാശിവൻ, കെ കെ ഷാജു, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ആർ കെ കുറുപ്പ് എന്നിവരുൾപ്പെടുന്നതാണ് കമ്മറ്റി. സബ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ സമയക്രമം മൂന്ന് ഡിജിറ്റായി നിജപ്പെടുത്തുമ്പോൾ ഒന്നിലധികം വള്ളങ്ങൾ ഒരേസമയം ഫിനിഷ് ചെയ്താൽ അവയെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കണമെന്നും ആറ് മാസം വീതം കപ്പ് കൈവശം വെക്കാൻ അനുവദിക്കണമെന്നും കമ്മറ്റി ശുപാർശ ചെയ്തു. ആദ്യ ആറുമാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

🗞️👉 നെഹ്റു ട്രോഫി വള്ളംകളി;ടിക്കറ്റ് നിരക്കുകളിൽ മാററമില്ല

ഓഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി
വള്ളംകളിയുടെ ടിക്കറ്റ് നിരക്കുകൾക്ക് ജനറൽ ബോഡി അംഗീകാരം നൽകി.25000 രൂപ(- നാലു പേർ), 10,000 രൂപ,3000 രൂപ, 2500 രൂപ, 1500 രൂപ, 500 രൂപ, 300 രൂപ , 200 രൂപ, 100 രൂപ, എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ ടിക്കറ്റ് നിരക്ക്.

🗞️👉 ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം ശനിയാഴ്ച

കോട്ടയം: ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച (ജൂലൈ 12 ) തുടക്കം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ വിശിഷ്ടാതിഥികളാകും.
അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നത്.

🗞️👉 ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മഹാത്മാഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദനവും ഗാന്ധി അനുസ്മരണവും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ പ്രതിമ അനാച്ഛാദനം ചെയ്തു.

🗞️👉 71ാമത് നെഹ്‌റു ട്രോഫി വള്ളംകളി: 3.78 കോടി രൂപയുടെ ബജറ്റ്

ഓഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് 37889000രൂപയുടെ ബജറ്റ്. നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാകളക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ കൂടിയജനറൽ ബോഡി യോഗമാണ് ബജറ്റ് അംഗീകരിച്ചത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related