spot_img

പ്രഭാത വാർത്തകൾ 2025 മെയ് 31

spot_img
spot_img

പ്രഭാത വാർത്തകൾ 2025 മെയ് 31

spot_img

Date:

വാർത്തകൾ

🗞️👉 മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 31ന് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 31ന്( ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

🗞️👉 പാലാ സെൻ്റ് തോമസ് കോളേജ് സൈക്കോളജി ഡിപ്പാർട്ടുമെൻ്റും മാർ സ്ലീവ മെഡിസിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

പാലാ സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ ഈ വർഷം പുതിയതായി ആരംഭിക്കുന്ന ബി.എസ്.സി സൈക്കോളജി പ്രോഗ്രാമിൻ്റെ ഭാഗമായി കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്മെൻ്റും മാർ സ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി ഡിപ്പാർട്ടുമെൻ്റും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇൻ്റേൺഷിപ്പ്, ഫാക്കൽറ്റി എക്സേഞ്ച്, ക്ലിനിക്കൽ പരിശീലനം തുടങ്ങിയ മേഖലകളിലാണ് സഹകരണം ഉറപ്പാക്കിയത്. മാർ സ്ലീവ മെഡിസിറ്റിയിൽ വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധ പരിശീലനത്തിനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

🗞️👉 സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന്റവന്യൂമന്ത്രി കെ രാജൻ ഫറഞ്ഞു. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.

🗞️👉 അനധികൃത സ്വത്ത് സമ്പാദന കേസ് പി വി അൻവറിനെതിരെ അന്വേഷണം നടത്തിയില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെടൽ

അനധികൃത സ്വത്ത് സമ്പാദന കേസിൽ പി വി അൻവറിനെതിരെ അന്വേഷണം നടത്തിയില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെടൽ. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണറോട് വിശദീകരണം തേടി. കോടതി അലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ഇതുവരെ നടന്ന അന്വേഷണം വിശദീകരിക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

🗞️👉 ആലുവയിൽ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി

മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പൊലീസ് സാഹസികമായി പിടികൂടി. ആലുവ തോട്ടക്കാട്ട്കരയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളാണ് പിടിയിലായത്. ആലുവയിൽ മൂന്നിടങ്ങളിൽ നിന്നും മാല മോഷണം നടത്തിയ മോഷ്ടാക്കളെയാണ് പിടികൂടിയത്.ഉത്തർപ്രദേശ് സ്വദേശി ആരിഫ്, ഡൽഹി സ്വദേശി ഫൈസൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് സാഹസികമായി പിടികൂടിയത്.

🗞️👉 ശക്തമായ മഴയും കാറ്റും തുടരുന്നു; കെഎസ്ഇബിക്ക് നഷ്ടം 138.87 കോടി രൂപ

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻനാശനഷ്ടം. നിലവിലെ കണക്കുകൾ പ്രകാരം 2656 ഹൈടെൻഷൻ പോസ്റ്റുകളും, 19513 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനു കളും 52093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു.

🗞️👉 കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിൽ വിജിലൻസ് പരിശോധന

കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിൽ വിജിലൻസ് സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിൽ 6,20,000 രൂപ പിടിച്ചെടുത്തു. സൂപ്രണ്ടിങ് എൻജിനീയറായ ദിലീപിന്റെ വീടുകളിലും റിസോർട്ടിലും ഓഫിസിലുമായിരുന്നു പരിശോധന. നാലു ഫോണുകളും ഒരു ടാബും പിടിച്ചെടുത്തു. വരവിൽ കവിഞ്ഞ സ്വന്ത് സമ്പാദിച്ചുവെന്ന പരാതിയിലായിരുന്നു പരിശോധന.

🗞️👉 കപ്പൽ മുങ്ങിയ സംഭവം; ഷിപ്പിങ് കമ്പനിയുമായി ചർച്ചയ്ക്ക് സമിതികളെ നിയോ​ഗിച്ച് സർക്കാർ

അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സമിതികളെ നിയോഗിച്ച് സർക്കാർ. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്. ഷിപ്പിംഗ് കമ്പനിയുമായി ചർച്ച നടത്താൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ ആണ് നിയോഗിച്ചത്.

🗞️👉 ദളിത് സ്ത്രീയെ വ്യാജ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട SHOയെ സ്ഥലംമാറ്റി

തിരുവനന്തപുരത്ത് ദലിത് സ്ത്രീയെ വ്യാജ കേസിൽ കുടുക്കി പീഡിപ്പിച്ച പേരൂർക്കട സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ശിവകുമാറിനെയാണ് കോഴിക്കോടേയ്ക്ക് സ്ഥലം മാറ്റിയത്. പൊതുസ്ഥലംമാറ്റത്തിനൊപ്പമാണ് മാറ്റം. കോഴിക്കോട് മാവൂർ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. സംഭവത്തിൽ നേരത്തെ നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

🗞️👉 ​ഗുജറാത്തിന് ബൈ കൊടുത്ത് മുംബൈ; നീലപ്പട രണ്ടാം ക്വാളിഫയറിലേക്ക്

ഐപിഎല്ലില്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈക്ക് ജയം. ​ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിനെ പരാജയപ്പെടുത്തിയാണ് മുംബൈ ക്വാളിഫയർ രണ്ട് ഉറപ്പിച്ചിരിക്കുന്നത്. 229 റൺസ് വിജയലക്ഷ്യം റൺസ് വിജയലക്ഷ്യം പിന്തുടർന്ന ​ഗുജറാത്തിന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. 80 റണ്‍സെടുത്ത സായ് സുദര്‍ശനും 48 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു.

🗞️👉 ‘സ്ഥാനാർത്ഥിയെ അംഗീകരിച്ചാല്‍ അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാം; യുഡിഎഫ് യോഗത്തിൽ തീരുമാനം

സ്ഥാനാർഥിയെ അംഗീകരിച്ചാല്‍ അന്‍വറിന് യുഡിഎഫ് അസോസിയേറ്റ് അംഗമാകാം. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. തീരുമാനം അൻവറിനെ അറിയിക്കും. അൻവറിന്റെ ഭീഷണികളോട് വിമർശനവും യോഗത്തിൽ ഉയർന്നു. അൻവർ വിഷയത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ട്. അൻവറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന് തീരുമാനം. സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞത് തിരുത്തിയാൽ മാത്രം യു.ഡി.എഫുമായി സഹകരിക്കാം. പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related