ജനഹൃദയങ്ങളിലുള്ള സ്ഥാനാര്‍ഥിയെയാകും നിലമ്പൂരില്‍ സിപിഐഎം പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് അഭിമാനകരമായ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തുമെന്നും തിരഞ്ഞെടുപ്പിന് സംഘടനാപരവും രാഷ്ട്രീയപരവുമായ തയാറെടുപ്പ് ആരംഭിച്ചത് സിപിഎമ്മും ഇടതു മുന്നണിയും ആണെന്നും അദ്ദേഹം പറഞ്ഞു.













