പിവി അൻവറിനെതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ടികെ ഹംസ. പിവി അൻവർ സിപിഐഎമ്മിനോട് ചെയ്തത് ക്രൂരമായ നിലപാടാണ്. സ്വതന്ത്രന്മാരെ എടുക്കുമ്പോൾ ഇനി പരിശോധിക്കുമെന്നും ടികെ ഹംസ
പറഞ്ഞു. യുഡിഎഫിന് ബാധ്യതയായതുകൊണ്ടാണ് അവർ പിവി അൻവറിനെ മുന്നണിയിൽ എടുക്കാത്തതെന്നും ടികെ ഹംസ പറഞ്ഞു.












